മാള ഗ്രാമപഞ്ചായത്ത് കെട്ടിടവും ഓഡിറ്റോറിയവും അപകടാവസ്ഥയിൽ - , നടപടി വേണ്ടെന്ന് വച്ചാൽ വൻ ദുരന്തം ഉണ്ടായേക്കുമെന്ന് ബി ജെ പി മുന്നറിയി
ഗ്രാമവണ്ടി വരുന്നു
തൃശൂർ : കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കുഴൂർ ഗ്രാമപഞ്ചായത്തിലേക്ക് ഗ്രാമവണ്ടി വരുന്നു. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ബസ് സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. ഈ റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ ജനങ്ങളും ബുദ്ധിമുട്ടിലായിരുന്നു. ഇതിനൊരു പരിഹാരം ആയിട്ടാണ് ഒരു വർഷം ഏകദേശം പതിനാറര ലക്ഷം രൂപ ചിലവിട്ട് കുഴൂർ പഞ്ചായത്ത് കെ എസ് ആർ ടി സി യുമായി കരാർ ഒപ്പിട്ടത്. കുഴൂർ ഗ്രാമപഞ്ചായത്തിന് പുറമേ അന്നമനട, മാള, എറണാകുളം ജില്ലയിലെ പാറക്കടവ് എന്നിവിടങ്ങളിലേക്ക് ഈ ബസ് സർവീസ് നടത്തും. ബസിന്റെ പുറത്തും, ടിവി സ്ക്രീനിലും പരസ്യം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ പരസ്യ വരുമാനം ഗ്രാമപഞ്ചായത്തിനു ആണ് ലഭിക്കുക. 40 യാത്രക്കാർക്ക് ഉള്ള സീറ്റാണ് ഈ വാഹനത്തിനുള്ളത്. ഗ്രാമവണ്ടി വ്യാഴാഴ്ച മുതൽ സർവീസ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ പറഞ്ഞു.